പുതുവഴികൾ നിർമിക്കുമ്പോൾ
എൻ.എൻ കക്കാടിന്റെ വഴി വെട്ടുന്നവരോട് എന്ന കവിതയെ മുൻനിർത്തി സാമുഹിക പരിവർത്തനത്തെസ്സംബന്ധിച്ച ചില വിചാരങ്ങൾ.
//"പുതുവഴി വെട്ടി, അതിലൂടെ കരുത്തോടെ മുന്നേറി വിജയം വരിക്കുകയെന്നത് അത്ര എളുപ്പമല്ലെന്ന് കവി പറയുന്നു. ഒരു പാടുണ്ട് ദുരിതങ്ങള്‍. കവിയുടെ ഭാഷയില്‍: 'പെരുവഴി കണ്മുന്നിലിരിക്കെ, പുതുവഴി നീ വെട്ടുന്നാകില്‍, പലതുണ്ടേ ദുരിതങ്ങള്‍.' അടിയുറച്ചു പോയ ആചാരങ്ങളുടെയും മാമൂലുകളുടെയും അവയെല്ലാം ചേര്‍ന്നു താങ്ങിനിര്‍ത്തുന്ന അധീശവ്യവസ്ഥയുടെയും നേരെയുള്ള പോരാട്ടമാണത്. അതിനാല്‍ത്തന്നെ, വഴി വെട്ടാൻ പോകുന്നവൻ പല നോവുകൾ നോല്ക്കേണം, പലകാലം തപസ്സുചെയ്ത്, പല പീഡകളേല്ക്കേണം."//
