Tag: പിമ്പും ജ്ഞാനിയും

അനുഭൂതികളും കെടാതെ കാക്കുന്ന ചെരാതുകളും

//"പ്രലോഭനങ്ങളുടെ ഇടനാഴികളിൽ ഉന്മാദം അനുഭവിക്കുന്നവരും ജ്ഞാനത്തിന്റെ അഗാധഖനികളിൽ കാറ്റും വെളിച്ചവുമില്ലാതെ ജീവിക്കുന്നവരും എപ്പോൾ വേണമെങ്കിലും പരസ്പരം വെച്ചു മാറാവുന്ന രണ്ട് ബോധങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത് എന്ന് എൻ രേണുക എഴുതുന്നു. വിരുദ്ധധ്രുവങ്ങളിൽ അലയുന്ന സ്ത്രീ-പുരുഷന്മാരും അവരുടെ അനിശ്ചിതമായ സഞ്ചാരപഥങ്ങളും, ഒരിക്കലും കൂടിച്ചേരാത്ത സമാന്തരവഴികളുടെ പ്രലോഭനങ്ങൾ. രേണുകയുടെ അഭിപ്രായത്തിൽ അനുഭൂതിയുടെ വിരുദ്ധമണ്ഡലങ്ങൾ സംഗമിക്കുകയും വിഘടിക്കുകയും ചെയ്യുന്ന സാങ്കൽപിക ഇടമെന്ന നിലയിലാണ് കവിതക്ക് നിലനിൽപുള്ളത്."//

//"മൂന്നാം ദിവസവും ചെരാതുമായി പുറപ്പെട്ട ശിഷ്യൻ ഉദ്യാനത്തിലെ അനുഭൂതികൾ നുകർന്നും എന്നാൽ ചെരാത് കെട്ടുപോകാതെ സൂക്ഷിച്ചും തിരിച്ചെത്തി, സൂഫിയുടെ കഥയെ ശുഭപര്യവസായിയാക്കി."//

Read more അനുഭൂതികളും കെടാതെ കാക്കുന്ന ചെരാതുകളും